കണ്ണൂരിൽ അപൂർവയിനം കഴുകനെ കണ്ടെത്തി


അപൂർവയിനം കഴുകനെ കണ്ടെത്തി. കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ കഴുകനെയാണ് അപൂർവയിനത്തിൽപ്പെട്ടതെന്ന് പക്ഷി ഗവേഷകർ തിരിച്ചറിഞ്ഞത്.

കൂടുതലായും യൂറോപ്പിൽ കണ്ടു വരുന്ന ഈ ഇനം കേരളത്തിൽ എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. ഒരു മാസത്തെ പരിചരണത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത കഴുകനെ പരിസ്ഥിതി പ്രവർത്തകർ കാട്ടിലേക്കയക്കും.

ഡിസംബർ 28നാണ് കണ്ണൂർ ചക്കരക്കല്ലിലാണ് കഴുകനെ അവശനിലയിൽ കണ്ടെത്തുന്നത്. വന്യജീവികളെ സംരക്ഷിക്കുന്ന മാർക്ക് എന്ന സംഘടനയുടെ പ്രവർത്തകർ വനംവകുപ്പിന്റെ നിർദേശാനുസരണം കഴുകനെ ഏറ്റെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement