ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ



തിരുവനന്തപുരം: ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ്‌ നോക്കി ഒതുക്കിയിട്ടില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സംസ്ഥാനം മോശം പദവി അല്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു. കോൺഗ്രസ്‌ മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു.

ഇടത് ഭരണം വീണ്ടും ആഗ്രഹിക്കുന്നവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇല്ലാതാക്കാൻ എല്‍ഡിഎഫ് ഭരണ തുടർച്ച ആഗ്രഹിക്കുന്നില്ല. ഇരു മുന്നണികളും എതിരാളികളാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ ബിജെപിക്ക് അനുകൂലമാകുമെന്നും അതാണ് ഇത്തവണ ടേണിംഗ് പോയിന്റെന്നും സുരേന്ദ്രൻ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement