തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കും.
നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുടമകൾ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നയപരമായ തീരുമാനമായതിനാല്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാല്‍ ചൊവ്വാഴ്‌ച മുതലാവും വർധിച്ച വിലയുമായി വിൽപ്പന ആരംഭിക്കുക.

إرسال تعليق