പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്



തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോ​ഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്ന് ആരോ​ഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

പിസിആർ നടത്തുന്നത് ചെലവ് കൂട്ടും. രോഗം വന്ന് പോയവരിലും 42 ദിവസം വരെ പോസിറ്റീവ് ആയി കാണിക്കും. ആന്റിജൻ പരിശോധന ചെയ്യുന്ന സംസ്‌ഥാനത്തിന്റെ നടപടി ശാസ്ത്രീയമെന്നും ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പരിശോധന ഒരു ലക്ഷം ആക്കാനും 70 ശതമാനവും പിസിആർ ചെയ്യാനുമാണ് മുഖ്യമന്ത്രി നിർദേശിച്ചിരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement