ടോക്യോ ഒളിമ്പിക്‌സിനു മേലുള്ള ആശങ്കകള്‍ ഒഴിയുന്നില്ല. ഒളിമ്പിക് വില്ലേജില്‍ വീണ്ടും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിനിടയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ജര്‍മന്‍ പുരുഷ സൈക്കിളിസ്റ്റായ സൈമണ്‍ ഗോസ്‌ചെകക്കിനാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം കോവിഡ് പോസിറ്റീവായ വിവരം ജര്‍മന്‍ ഒളിമ്പിക് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ അറിയിച്ചത്. ഒളിമ്പിക് ഗ്രാമത്തിനു പുറത്തുള്ള ഹോട്ടലില്‍ ആയിരുന്നു താരം താമസിച്ചിരുന്നത്. ഇതോടെ ഇന്ന് നടക്കേണ്ട സൈക്കിളിങ് ടീം ഇനത്തില്‍ താരം പങ്കെടുക്കില്ല.
ഹോട്ടലില്‍ സൈമണിന് ഒപ്പം 12 ജര്‍മന്‍ താരങ്ങളും താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ ഇവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. നിലവില്‍ ഇതിനകം കരാര്‍ പണിക്കാര്‍, വളണ്ടിയര്‍മാര്‍, അധികൃതര്‍, താരങ്ങള്‍, പരിശീലന അംഗങ്ങള്‍ തുടങ്ങിയവര്‍ അടക്കം 110 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
إرسال تعليق