നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പേരയില്‍ സ്വദേശി ധന്യാ ദാസാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തത്.
രണ്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം. മിശ്ര വിവാഹമായിരുന്നു. ധന്യ ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസെന്റീവും രാജേഷ് വാഹന ഉടമയും ഡ്രൈവറുമാണ്. 8 വര്‍ഷത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹം.
إرسال تعليق