കണ്ണൂർ : കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ കീഴിൽ ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം നവംബർ എട്ടുമുതൽ 80 ആയി നിജപ്പെടുത്തി.
ടെസ്റ്റിനെത്തുന്നവർ ഓൺലൈൻ സ്ലോട്ട് ബുക്ക്‌ചെയ്ത് മാത്രമേ വരാൻ പാടുള്ളൂവെന്ന് ആർ.ടി.ഒ. അറിയിച്ചു. വാഹനങ്ങൾ രാവിലെ 11-നുമുമ്പ് ടെസ്റ്റ്‌ഗ്രൗണ്ടിൽ ഹാജരാക്കണം. സർക്കാർ, സ്കൂൾ വാഹനങ്ങൾ, ആംബുലൻസ് എന്നിവയ്ക്ക് സ്ലോട്ട്‌ബുക്കിങ് ആവശ്യമില്ല.
إرسال تعليق