കണ്ണൂർ: നാളെ മുതൽ സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടങ്ങും. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ സമരം. വിദ്യാർഥികളുടെതുൾപ്പെടെ യാത്രക്കൂലി കൂട്ടുക, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 700 ബസുകളുടെ ഓട്ടം ഇതോടെ നിലക്കും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനെത്തുടർന്ന് വിദ്യാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ യാത്രാപ്രശ്നം സാധാരണ ജീവിതത്തെ ബാധിക്കും.
അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ 10.30-ന് ബസുടമകളുടെ അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിലാണ് യോഗം.
إرسال تعليق