ന്യൂമാഹി : ന്യൂമാഹി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പഞ്ചായത്ത്തല ഓക്സിലറി ഗ്രൂപ്പ് രൂപവത്കരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം.കെ.സെയിത്തു നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളല്ലാത്ത വിദ്യാസമ്പന്നരായ 18 മുതൽ 40 വരെയുള്ളവരുടെ കൂട്ടായ്മയാണ് ഓരോ വാർഡിലും രൂപവത്കരിക്കുന്നത്. സ്ഥിരംസമിതി അധ്യക്ഷൻ മഗേഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോ ഓർഡിനേറ്റർ സി . ജീൻഷ , കമ്യൂണിറ്റി കൗൺസലർ കെ.ചന്ദ്രി എന്നിവർ ക്ലാസുകൾ നയിച്ചു. സി.ഡി.എസ് അധ്യക്ഷ കെ.പി.ലീല , വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ , സ്ഥിരംസമിതി അധ്യക്ഷ എം.കെ.ലത , പഞ്ചായത്തംഗം കെ.ഷീബ , സുധർമ എന്നിവർ പ്രസംഗിച്ചു.

إرسال تعليق