കണ്ണൂർ : ഓട്ടോ ടാക്സി ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വ ത്തിൽ ചൊവ്വാഴ്ച കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. 10.30-ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാട നം ചെയ്യും. പെട്രോൾ-ഡീസൽ വിലവർധനയ്ക്ക് ആനുപാതികമായി ഓട്ടോ-ടാക്സി യാത്രക്കൂലി പുതുക്കി നിശ്ചയിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളി ക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. യോഗത്തിൽ എ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.വി.പ്ര കാശൻ, കെ.പ്രവീൺ, എ.ചന്ദ്രൻ, കൊല്ലാൻ മോഹനൻ എന്നിവർ സംസാരിച്ചു.

إرسال تعليق