കണ്ണൂർ ജില്ലയിൽ 14/02/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വങ്ങാട്, ചാത്തൻപാറ, കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, പൊന്നംവയൽ, കൊട്‌റാടി, ചന്ദ്ര വയൽ, ഈങ്കുളം, മുണ്ടർകാനം, മാണിയാടൻ സ്റ്റോപ് ട്രാൻസ്‌ഫോർമർ പരിധികളിൽ ഫെബ്രുവരി 14 തിങ്കൾ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

മാതമംഗലം സെക്ഷനു കീഴിൽ ഫെബ്രുവരി 14 തിങ്കൾ എട്ട് മണി മുതൽ 12 മണി വരെ
കോടന്നൂരിലും ഉച്ച 12 മുതൽ വൈകീട്ട് അഞ്ച് വരെ പെടേന്ന കിഴക്കേക്കരയിലും രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെ ആലക്കാട് വലിയപള്ളി, ഏഴുംവയൽ, ഊരടി എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

ഹൈടെൻഡൻ ലൈനിന് സമീപത്തെ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വ സെക്ഷൻ പരിധിയിലെ മുണ്ടേരി പീടിക, സി പി സ്‌റ്റോർ, കിത്താപുരം, പെരിങ്ങളായി എന്നിവിടങ്ങളിൽ ഫെബ്രുവരി 14 തിങ്കൾ രാവിലെ ഏഴ് മുതൽ ഉച്ച മൂന്ന് മണി വരെ വൈദ്യുതി മടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലാത്തൂർ, കണിയാർവയൽ, വയങ്കര, ബാലങ്കരി, മൊളൂർ, മൈക്കൽ ഗിരി, ചെമ്പേരി ഇലക്ട്രിക്കൽ സെഷക്ഷന് കീഴിലെ പുളിക്കുരുമ്പ, പുലിക്കുറുമ്പ ടവർ, കൈതലം, പുളിക്കുരുമ്പ ചർച്ച്, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് ജങ്ഷൻ, മിൽമ, തുമ്പേനി, മടമ്പം ബിഎഡ് കോളജ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14 തിങ്കൾ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement