സംസ്ഥാനത്തിന്റെ പല ഭാഗത്തും രാത്രിയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത


അടുത്ത മൂന്ന് മണിക്കൂറുകളില്‍ സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകള്‍ കൂടാതെ കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.

കിഴക്കന്‍ കാറ്റ് ശക്തിയാര്‍ജിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന ബുധനാഴ്ച വരെ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ തുടങ്ങിയത്. ഏറെ കാലത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും കനത്ത മഴ ലഭ്യമാകുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement