കൂത്തുപറമ്പ്: ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താൻ ന്യൂസ് പേപ്പർ ചലഞ്ചുമായി എൻ.എസ്.എസ്. വൊളന്റിയർമാർ. എൻ.എസ്.എസ്. പയ്യാവൂരിൽ നിർമിച്ചുനൽകുന്ന വിനോദവിജ്ഞാനകേന്ദ്രത്തിനുവേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളന്റിയർമാർ ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിച്ചത്. പഴയ പത്രങ്ങളുടെയും പാഴ്വസ്തുക്കളുടെയും ശേഖരണത്തിന് പ്രോഗ്രാം ഓഫീസർ പ്രശാന്ത് വേങ്ങാട്, വൊളന്റിയർമാരായ സനത്ത് മാവില, കെ.കെ. ശ്രുതിൻ, പി. സായൂജ്, അമൽജിത്ത്, ചേതൻ, റിതുൽ രാജ്, ശ്രീപ്രിയ, കീർത്തന എന്നിവർ നേതൃത്വം നൽകി.

إرسال تعليق