ഹരിദാസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് കണ്ണൂർ; കണ്ണീരണിഞ്ഞ് കുടുംബം


കണ്ണൂരിലെ ന്യൂമാഹിക്കടുത്ത് കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഹരിദാസൻ്റെ മൃതദേഹം സംസ്കരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് വിലാപയാത്രയിലും വീട്ടിലും അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. പരിയാരം ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയോടെയാണ് വിലാപയാത്ര പുന്നോലിലേക്ക് പുറപ്പെട്ടത്. പ്രധാന കേന്ദ്രങ്ങളായ തലശ്ശേരിയിലെയും പുന്നോലിലെയും പൊതു ദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. ജില്ലയിലെ മുതിർന്ന സിപിഐഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ

സിപിഐഎമ്മിൻ്റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ഹരിദാസ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അരും കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചോളം പേരാണ് കൊല നടത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കൈക്കും കാലിനും മാരകമായി വേട്ടേറ്റ ഹരിദാസിൻ്റെ ഇടതു കാൽ അറ്റുപോയ നിലയിലായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഹരിദാസിൻ്റെ സഹോദരൻ സുരനും വെട്ടേറ്റു.

Post a Comment

أحدث أقدم

Join Whatsapp

Advertisement