കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കൈയിൽ നിന്ന് ആയുധം പിടികൂടി


കണ്ണൂർ: അഹമ്മദാബാദ് സ്ഫോടനക്കേസിലെ കോടതി വിധിക്കെതിരെ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ പക്കൽ നിന്ന് ആയുധം പിടികൂടി. ചാലാട് സ്വദേശി ഫർഹാൻ ഷെയ്ക്കിന്റെ (20)കൈയിൽ നിന്ന് കഠാരയാണ് പിടികൂടിയത്.

പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും തമ്പടിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോട് പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ പോലീസിനോട് തട്ടിക്കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പരിശോധിച്ചപ്പോഴായിരുന്നു ആയുധം കണ്ടെത്തിയത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement