സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്


സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത കൽപ്പിക്കുന്നത്. അലേർട്ടുകളൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും തടസമില്ല.

ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയിൽ മഴ തുടങ്ങിയത്. 

Post a Comment

أحدث أقدم

Join Whatsapp

Advertisement