കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നടന്നു വരുന്ന NDPS സ്പെഷ്യല്‍ ഡ്രൈവില്‍ പോലീസ് നടത്തിയ പരിശോധനയില്‍ MDMA എന്ന മയക്കുമരുന്നുമായി കണ്ണൂര്‍ താളപ്പില്‍ വച്ചും കണ്ണൂര്‍ സിറ്റിയിലും 3 യുവാക്കള്‍ പോലീസ് പിടിയിലായി. 03-02-2022 തിയ്യതി കണ്ണൂര്‍ താളപ്പില്‍ വച്ച് നടത്തിയ പരിശോധനയില്‍ മനേഷ് മോഹന്‍, വ: 34/22, മഠത്തിനകത്ത് ഹൌസ്, കൂട്ടുമുഖം, ശ്രീകണ്ഡപുരം, ജാഫ്ഫര്‍ സി, വ: 49/22, ചാപ്പന്‍റകത്ത് ഹൌസ്, ചാലില്‍ വയല്‍, ചുഴലിയും 05-02-2022 തിയ്യതി കണ്ണൂർ സിറ്റി ആനയിടുക്ക് എന്ന സ്ഥലത്തു വാഹനപരിശോധനക്കിടയില്‍ ജസീം അഹമ്മെദ്, വ: 30/22, സി എച്ച് ബീവി നിവാസ്, പി പി റോഡ്, കണ്ണൂര്‍ സിറ്റിയുമാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലും കണ്ണൂർ സിറ്റി പോലീസ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ സുമേഷ് പി കെ യുടെ നേതൃത്വത്തിലും നടത്തിയ പരിശോധനയില്‍ ആണ് പ്രതികള്‍ വലയിലായത്. കണ്ണൂര്‍ സിറ്റിയില്‍ നിന്നും പിടികൂടിയ പ്രതി റോഡ് അരികില്‍ പോലീസിനെ കണ്ടു പരിഭ്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കണ്ടു സംശയം തോന്നിയ പോലീസ് സംഘം ദേഹപരിശോധന നടത്തിയപ്പോഴാണ് പ്രതിയുടെ അടിവസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ MDMA മയക്കുമരുന്നു കണ്ടെത്തിയത്. എഎസ്‌ഐ മാരായ രാഗേഷ് വി വി, മണി ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പോലീസ് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു.

إرسال تعليق