ചെന്നൈ:തിരുച്ചിക്കു സമീപം 11-ാം ക്ലാസ് വിദ്യാർഥിയെ വിവാഹം കഴിച്ച അധ്യാപികയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തിരുച്ചി തുറയൂരിലെ സ്വകാര്യ സ്കൂൾ അധ്യാപിക ഷർമിളയാണ് (26) പിടിയിലായത്. എം.എ, ബി.എഡ്, എം.ഫിൽ ബിരുദധാരിണിയായ ഷർമിള ആറു വർഷമായി അധ്യാപികയായി ജോലി ചെയ്യുന്നു.മാർച്ച് അഞ്ചു മുതലാണ് വിദ്യാർഥിയെയും ഷർമിളയെയും കാണാതായത്.
വിദ്യാർഥി ഏഴാംക്ലസിൽ പഠിക്കുമ്പോൾ ഷർമിള ക്ലാസ് ടീച്ചറായിരുന്നു.കോവിഡ് കാലയളവിൽ വാട്സ്ആപ്പിൽ നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നു. ഷർമിളയുടെ മൊബൈൽ ഫോൺ സിഗ്നൽ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇരുവരെയും തിരുച്ചി എടമലപട്ടിപുതൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും തഞ്ചാവൂർ ക്ഷേത്രത്തിൽ വിവാഹിതരായെന്നും വ്യക്തമായി. വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. ഷർമിളയെ കോടതിയിൽ ഹാജരാക്കി തിരുച്ചി വനിത ജയിലിൽ റിമാൻഡ് ചെയ്തു.
إرسال تعليق