അതിരൂക്ഷം യാത്രക്കാരുടെ കഷ്ടപ്പാട്



തലശ്ശേരി : സ്വകാര്യ ബസുകൾ സമരത്തെ തുടർന്ന് ബസ് സ്റ്റാൻഡുകളിൽ വാഹനം കിട്ടാതെ നിരവധിപേർ. ടൂറിസ്റ്റ് ബസുകളും ടെമ്പോ ട്രാവലറും ഓടിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായില്ല.

തലശ്ശേരി ബസ്‌സ്റ്റാൻഡിൽ വെള്ളിയാഴ്ച വൈകീട്ട് നിരവധി യാത്രക്കാർ വാഹനത്തിനായി കാത്തുനിന്നു. ബസ് സമരം ഒഴിവാക്കാനോ അവസാനിപ്പിക്കാനോ ശ്രമമുണ്ടാവുന്നില്ലെന്നാണ് ചിലരുടെ പരാതി.

ഏറെസമയം കാത്തുനിന്നിട്ടാണ് പലർക്കും വാഹനം കിട്ടിയത്. വിദ്യാർഥികളാണ് ഏറെ കഷ്ടത്തിലായത്. പരീക്ഷയായതിനാൽ അവധിയെടുക്കാനും വയ്യാത്ത സ്ഥിതിയിലാണ് വിദ്യാർഥികൾ.

Post a Comment

أحدث أقدم

Join Whatsapp

Advertisement