മെൽബൺ: ഓസ്ട്രേലിയയിൽ നഴ്സായ യുവതിയെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചവർ കേരളത്തിൽ നിന്നുള്ളവരാണെന്നു സംശയിക്കുന്നതായി അവിടെയുള്ള മറ്റ് മലയാളികൾ പറഞ്ഞു.
മരിചെന്ന് കരുതുന്ന ജാസ്മിന് 30 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് പൊലീസ് നിഗമനം. ജാസ്മിന്റെ രണ്ടു മക്കളും ആറു വയസിൽ താഴെയുള്ള പെൺകുട്ടികളാണ്. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു കാർ. കാറിന് തീപ്പിടിച്ച വിവരം അറിഞ്ഞ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും കാറിലുണ്ടായിരുന്ന മൂവരും മരിച്ചിരുന്നു. അതേ സമയം മരിച്ചവരുടെ വിവരങ്ങൾ വിക്ടോറിയ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അപകടം ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടണമെന്നു നിർദേശിച്ചിട്ടുണ്ട്.
മൃതദേഹം ആരുടെയൊക്കെയാണ് എന്നതിൽ വ്യക്തത വരുത്തുവാനായി ഡിഎൻഎ പരിശോധന ഉൾപ്പടെ നടത്തും. ഇതിൽ വ്യക്തത വന്നതിന് ശേഷമായിരിക്കും മൃതദേഹം വിട്ടു നൽകുന്നത് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുക. അപകട കാരണം കണ്ടെത്താനായിട്ടില്ല.
إرسال تعليق