വെസ്റ്റ് ബംഗാൾ സ്വദേശി രത്തൻ ബിശ്വാസിനെയാണ് രാവിലെ റോഡരികിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്ത്പറമ്പ് റോഡിലെ ബക്കാസ് കോംപ്ലക്സിലെ രണ്ടാം നിലയിൽ താമസിക്കുകയായിരുന്നു. മകനോടൊപ്പം മൂന്ന് മാസത്തോളമായി ഇയാൾ ഇവിടെ എത്തിയിട്ട്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും കാൽ വഴുതി വീണു എന്നാണ് പ്രാഥമിക നിഗമനം.
എ.സി.പി സജേഷ് വാഴാളപ്പിൽ
സിഐ എം പി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും.
إرسال تعليق