മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി
സൈജു കുറുപ്പ് മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം അന്താക്ഷരിയുടെ ട്രെയിലർ പുറത്തിറങ്ങി. കുറ്റാന്വേഷണചിത്രമായിട്ടാകും ചിത്രമെത്തുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ സോണി ലീവിലൂടെ ഉടൻ പ്രദർശനത്തിനെത്തും.
മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി. ബബ്ലു അജുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം- അങ്കിത് മേനോൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്ദുൾ ജബ്ബാർ, ചിത്രസംയോജനം- ജോൺകുട്ടി, കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം-അശ്വതി ജയകുമാർ,മേക്കപ്പ്- സുധീർ സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ,അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ. രണിത് രാജ്, പരസ്യകല- അജിപ്പാൻ, നവീൻ കൃഷ്ണ.പി. പി, പി ആർ ഒ-ശബരി.
സുൽത്താൻ ബ്രദേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൾ ജബ്ബാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

إرسال تعليق