കുറ്റ്യാട്ടൂർ മാങ്ങയ്ക്ക്‌ ലഭിച്ച ദേശസൂചികാ പദവി സർട്ടിഫിക്കറ്റ് കൈമാറി



ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാങ്ങയുടെ അനുബന്ധ വിഭവങ്ങൾ ലോകവിപണി കീഴടക്കുന്നതിനുള്ള തന്ത്രങ്ങൾ കർഷകർ മെനയേണ്ടതുണ്ടെന്ന് മന്ത്രി എം. വി. ഗോവിന്ദൻ പറഞ്ഞു. കുറ്റ്യാട്ടൂർ മാവിലയിൽ നിന്ന് പൽപ്പൊടി നിർമാണത്തിനായി ഇല മറ്റുള്ള മേഖലയിലേക്ക് കൊണ്ടുപോകാതെ തദ്ദേശമായി ഉത്പാദനം നടത്താൻ പഞ്ചായത്ത് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ലഭിച്ച ദേശസൂചികാ പദവിയുടെ സർട്ടിഫിക്കറ്റ് ഏപ്രിൽ 2 ന് കൈമാറുകയായിരുന്നു മന്ത്രി. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ മാങ്ങയിൽ നിന്നുള്ള മൂല്യവർധിത വിഭവങ്ങൾ വിപണിയിലിറക്കി. ഡോ. സി. ആർ. എൽ. സി മാധ്യമപ്രവർത്തകനായ ശ്രീപെദ്രെയെ ആദരിച്ചു. കുറ്റ്യാട്ടൂർ മാവിലകൾ ശേഖരിച്ച് പൽപ്പൊടി നിർമാണ കമ്പനിക്ക് കൈമാറിയ വകയിലുള്ള മൂന്നരലക്ഷം രൂപ നീലേശ്വരത്തെ ഇനോ വെൽനെസ് കമ്പനി കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറി. കൃഷി ഓഫീസർ കെ. കെ. ആദർശ് റിപ്പോർട്ടവതരിപ്പിച്ചു. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി. ഒ. പ്രഭാകരൻ. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻര് കെ. പി. അബ്ദുൾ മജീദ്, കെ. രതി, ഡോ. പി. ജയരാജ്. എൻ. അനിൽകുമാർ, വി. പദ്മനാഭൻ, പി. പുരുഷോത്തമൻ, ഇ. പി. ആർ. വേശാല, കെ. അബ്ദുൾറഹിമാൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement