ധര്‍മ്മടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥന് പ്രതിപക്ഷ പ്രവർത്തകരുടെ മര്‍ദനം; കല്ലുകള്‍ പിഴുതെറിഞ്ഞു


കണ്ണൂര്‍ ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് സമര സമിതി പ്രവര്‍ത്തകർ ഉയര്‍ത്തുന്നത്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. പ്രതിപക്ഷ പ്രവർത്തകർ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു.

ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം നടക്കുന്ന വീട്ടിലും സില്‍വര്‍ലൈന്‍ സര്‍വേ കല്ല് സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമാണ് മുഴുപ്പിലങ്ങാട് ഉള്‍പ്പെടുന്ന പ്രദേശം. 20 കിമി ഓളം സര്‍വേ കൂടി കഴിഞ്ഞാല്‍ കണ്ണൂരിലെ സര്‍വേ പൂര്‍ത്തിയാവും.

Post a Comment

أحدث أقدم

Join Whatsapp

Advertisement