രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നാളെയും വര്‍ധിപ്പിക്കും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. വില കൂടുന്നതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 114.33 രൂപയും ഡീസല്‍ ലിറ്ററിന് 100.88 രൂപയുമാകും.
പതിവുതെറ്റാതെ ഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. മാര്‍ച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

إرسال تعليق