വീണ്ടും സ്വർണ വില ഉയർന്നു


തിരുവനന്തപുരം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38840 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1040 രൂപയാണ് കുറഞ്ഞത്. എന്നാൽ ഇന്ന് സ്വർണവില കുതിച്ചുയരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4855 രൂപയായി ഉയർന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement