ഒറ്റ രാത്രി: പിടിയിലായത് 168 പേർ, രജിസ്റ്റർ ചെയ്തത് 207 കേസ്.




മലപ്പുറം : ശനിയാഴ്ച രാത്രി 11 മുതൽ ഞായറാഴ്ച രാവിലെ ആറുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 207 കേസുകൾ.
കേസുകളിൽ പ്രതിയായി കോടതിയിൽനിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്നവരുൾപ്പെടെ പിടിയിലായത് 168 പേർ. വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുകയെന്ന
ലക്ഷ്യത്തോടെയാണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ മുഴുവൻ പോലീസുദ്യോഗസ്ഥരും പരിശോധന നടത്തിയത്.

മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ 30 പിടികിട്ടാപ്പുള്ളികളെയും ജാമ്യമില്ലാ വാറന്റുള്ള 87 പേരെയും മറ്റ് വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 51 പേരെയും പിടികൂടി. മയക്കുമരുന്ന്, കഞ്ചാവ്, നിരോധിത പുകയില വിൽപ്പന
തുടങ്ങിയവയുമായി ബന്ധപ്പെട്ട് 38 കേസുകൾ രജിസ്റ്റർ ചെയ്തു. അബ്കാരി നിയമപ്രകാരം വരുന്ന 48 കേസുകളും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും മറ്റും വിവിധ
വകുപ്പുകളിലായി 121 കേസുകളും രാത്രികാല പ്രത്യേക പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്തു. ജില്ലയിലൂടെ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെ 4002 വാഹനങ്ങൾ പരിശോധിച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Post a Comment

أحدث أقدم

Join Whatsapp

Advertisement