പാതയോരം ശുചീകരിച്ച് എരഞ്ഞോളി പഞ്ചായത്ത്



മഴക്കാലപൂർവ്വശുചീകരണത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ തലശ്ശേരി കൂത്തുപറമ്പ്റോഡിൽ പാതയോര ശുചീകരണം നടത്തി. ഹൈവേയോട് ചേർന്നു കിടക്കുന്ന 7, 8, 9 എന്നീ വാർഡുകളിലാണ് ശുചീകരണം നടത്തിയത്.
ജനപ്രതിനിധി ഇ.ബാലകൃഷ്ണൻ അധ്യക്ഷനായി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഡോ.ആർ.എൽ.സംഗീതഉത്ഘാടനം ചെയ്തു.
സുസ്മിത സംസാരിച്ചു.
ഹരിതകേരളമിഷൻ ആർ.പി. 
ബാലൻ വയലേരി, കുടുംബശ്രീ
പ്രവർത്തകർ, തൊഴിലുറപ്പ്   
തൊഴിലാളികൾ, തലശ്ശേരി
എഞ്ചിനീയറിങ്ങ് കോളേജ് എൻ.എസ്.എസ്' പ്രവർത്തകർ
നാട്ടുകാർ എന്നിവരുടെ 
സഹകരണത്തോടെയാണ് 
ശുചീകരണം നടത്തിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement