കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ 2203 ഒഴിവ്: ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ അഞ്ചിനകം



കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ആര്‍.എം.എസ് ഉള്‍പ്പെടെ വിവിധ ഡിവിഷനുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍മാരെയും (BPM) അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍മാരെയും (ABPM) ഗ്രാമീണ്‍ ഡാക് സേവകരെയും തെരഞ്ഞെടുക്കുന്നു. 2203 ഒഴിവുകള്‍. വിജ്ഞാപനം https://indiapostgdsonline.gov.in ല്‍.

യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. 10ാം ക്ലാസുവരെയെങ്കിലും പ്രാദേശിക/മലയാളഭാഷ പഠിച്ചിരിക്കണം. സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍/സ്കൂട്ടര്‍ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18-40. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷ ഫീസ് 100 രൂപ. പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തരം ഓണ്‍ലൈനായി ഫീസ് അടക്കാം. അപേക്ഷ https://indiapostgdsonline.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ജൂണ്‍ അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. ഒന്നിലധികം ഡിവിഷനുകളിലേക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയുടെ മാര്‍ക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഉയര്‍ന്ന യോഗ്യതകള്‍ക്ക് വെയ്റ്റേജില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ദിവസം നാലു മണിക്കൂറില്‍ കുറയാതെ സേവനമനുഷ്ഠിക്കണം. BPMന് 12,000 രൂപയും ABPM/ഡാക് സേവകിന് 10,000 രൂപയുമാണ് ശമ്പളം. മറ്റാനുകൂല്യങ്ങളും ലഭിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement