സ്വര്‍ണ വില കുതിച്ചുയര്‍ന്നു, ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 360 രൂപ


സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് വില വര്‍ധിച്ചത്.ഒരു ഗ്രാം സ്വര്‍ണത്തിനു ഇന്ന് ഗ്രാമിന് 4720 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ വില 37760 രൂപയിലേക്ക് വില ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 40 രൂപ വര്‍ധിച്ചിട്ടുണ്ട്. 3900 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാം വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 66 രൂപയാണ് വില. കേരളത്തില്‍ റെക്കോര്‍ഡ് സ്വര്‍ണ വില രേഖപ്പെടുത്തിയത് 2020 ഓഗസ്റ്റ് ഏഴിനാണ്. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

Post a Comment

أحدث أقدم

Join Whatsapp

Advertisement