ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കാം; കൊച്ചിയില്‍ ആശങ്കയായി ഡെങ്കിപ്പനി




ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. ഈ മാസം മാത്രം രോഗം ബാധിച്ചത് 22 പേർക്കാണ്. 116 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുമുണ്ട്.

ഈ വർഷം ഇതുവരെ 210 കേസുകളാണ് സ്ഥിരീകരിച്ചത്.

526 സംശയിക്കുന്ന കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ജില്ലാ ആരോഗ്യ വകുപ്പധികൃതർ പറയുന്നു.

തൃക്കാക്കര, കൊച്ചി നഗരസഭാ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും കുന്നത്തുനാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു.

വളർത്തുകയാണെങ്കിൽ ത്തന്നെ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയുകയും വേണമെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

ഡെങ്കിപ്പനി കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ആരോഗ്യവകുപ്പ് നിയമനടപടികളിലേക്ക് നീങ്ങും. വീടുകളിലും സ്ഥാപനങ്ങളുടെ പരിസരത്തും കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയാൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement