തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ ; അപേക്ഷ ക്ഷണിച്ചു



ന്യൂഡൽഹി : തപാൽ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.38,926 ഒഴിവുകളാണുള്ളത്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിച്ച് അപേക്ഷിക്കാം.2022 ജൂൺ 5-ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസോ അല്ലെങ്കിൽ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയിൽ ആയിരിക്കണം.

മെയ് 2 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷാ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. 2022 ജൂൺ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement