തലശ്ശേരി ഗവ: ആശുപത്രി പരിസരത്തു വെച്ചു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തലശ്ശേരി സി എച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ സ്നേഹവിരുന്ന് നടത്തി. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി സി എച് സെന്റർ വൈസ് ചെയർമാൻ ഡോ എ എം സഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. എ സി കുഞ്ഞബ്ദുള്ള ഹാജി വിശിഷ്ടാതിഥിക്ക് ഉപഹാര സമർപ്പണം നടത്തി. സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി റഹ്ദാദ് മൂഴിക്കര നന്ദിയും പറഞ്ഞു. എം പി അരവിന്ദാക്ഷൻ, ഡോ സി പി നാസിമുദ്ദീൻ, അബ്ദുൽ ഗഫൂർ ഉമ്മർ, എൻ പി മുനീർ, സി കെ പി റയീസ്, എൻ മഹമൂദ് എന്നിവർ സംസാരിച്ചു.
വി കെ ഹുസൈൻ, അസീസ് വടക്കുമ്പാട്, അഹമ്മദ് അൻവർ ചെറുവക്കര, എ പി റഹീം, പാലക്കൽ സാഹിർ, തസ്‌ലീം ചേറ്റംകുന്നു, എ കെ സകരിയ, ടി പി ഷാനവാസ്, അൻസാരി കെ പി, മുനവ്വർ അഹമ്മദ്, തഫ്ലീം മാണിയാട്ട്, കെ കുഞ്ഞിമൊയ്‌തീൻ, പി പി സിറാജ് സംബന്ധിച്ചു. ആയിരത്തി അഞ്ഞൂറോളം ആളുകൾക്ക് ബിരിയാണിയും മധുരവും വിതരണം ചെയ്തു. തലശ്ശേരി സി എച് സെന്റർ ചെയർമാനും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീനാണ് പെരുന്നാൾ ഭക്ഷണം സ്പോൺസർ ചെയ്തത്.
ഹോസ്പിറ്റൽ സർവീസ് വിങ് ചെയർമാൻ എൻ മൂസയുടെയും കോർഡിനേറ്റർ റഷീദ് തലായിയുടെയും കൺവീനർ ആഷികിന്റെയും നേതൃത്വത്തിലുള്ള വളണ്ടിയർമാർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

إرسال تعليق