കണ്ണവം പറമ്പ്കാവിൽ റിസർവ് വനാതിർത്തിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ച 400 ലിറ്റർ വാഷ് കണ്ടെടുത്തു



കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ റാഫി കെ.വി യുടെ നേതൃത്വത്തിൽ കണ്ണവം പറമ്പ്കാവിൽ റിസർവ് വനാതിർത്തിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ച 400 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസ്സെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിലാണ് 200 ലിറ്ററിൻ്റെ രണ്ട് ഇരുമ്പ് ബാരലിൽ തയ്യാറാക്കിയ വാഷ് കണ്ടെടുത്തത്.ധാന്യങ്ങൾ,അവൽ,അരി, വെല്ലം എന്നിവ ചേർത്താണ് വാഷ് തയ്യാറാക്കിയിട്ടുള്ളത്.

പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജേഷ്.പി.സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ് കെ.വിഷ്ണു, എൻ സി.ലെനിൻ എഡ്വേർഡ് ,ഡ്രൈവർ ഷംജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement