തലശ്ശേരിയിൽ സ്ത്രീകളുടെ രാത്രി നടത്തം; ഇന്ന് രാത്രി 7:30 ന് ആരംഭിക്കും



തലശ്ശേരി: തലശ്ശേരിയിലെ പൈതൃക സ്മാരക വീഥികൾ സ്ത്രീകളുടെ രാത്രി നടത്തത്തിന് തിങ്കളാഴ്ച സാക്ഷ്യം വഹിക്കും. തലശ്ശേരി ഹെറിറ്റേജ് ടൂറിസം പ്രമോഷന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ഡെസ്റ്റിനേഷൻ മാനേജ്മൻെറ് കമ്മിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രിയിൽ നഗര സൗന്ദര്യം ആസ്വദിച്ച് സ്ത്രീകൾക്കും സഞ്ചരിക്കാൻ സാധിക്കുമെന്ന കാമ്പയിനാണ് തുടക്കമാവുന്നത്. കടൽപാലം, ജവഹർഘട്ട്, പിക്ചർ സ്ട്രീറ്റ് തുടങ്ങിയ ചരിത്ര സ്മാരകങ്ങളിലൂടെയാവും നടത്തം. പ്രായഭേദമില്ലാതെ മുഴുവൻ സ്ത്രീകൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിക്കും. സമാപന സമയം കടൽപാലം പരിസരത്ത് ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നുമുണ്ടാവും.



Post a Comment

أحدث أقدم

Join Whatsapp

Advertisement