അഴീക്കോടിൻ്റെ കായിക ഭൂപടത്തിൽ വിസ്മയം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജനശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അഴീക്കോട് സംഘടിപ്പിച്ച മുൻ എം.എൽ.എ ശ്രീ.ടി.കെ.ബാലൻ സ്മാരക സ്വർണ്ണകപ്പിനും 1.5 ലക്ഷം രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള പതിമൂന്നാമത് ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റിന് അഴീക്കോട് മിനി സ്റ്റേഡിയത്തിൽ ഇന്നലെ അവസാനിച്ചു.
ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ എം ആർ സി കണ്ണൂർ സ്വർണ്ണകപ്പിൽ മുത്തമിട്ടു
സമ്മാനദാനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജിഷ കെ.സി വിതരണം ചെയ്തു .. അഴീക്കോടിൻ്റെ പ്രിയ എംഎൽ എം ശ്രീ .കെ .വി .സുമേഷ് അണ്ടർ 16 കണ്ണൂർ ജില്ലാ ക്യാപ്റ്റൻ കാർത്തിക് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു പരിപാടിക്ക് ആശംസകൾ നേർന്നു .. അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.അജീഷ്, ശ്രീ. ഷോൺ പച്ച എന്നിവർ മുഖ്യാതിഥികളായായിരുന്നു ..

إرسال تعليق