മുഴപ്പിലങ്ങാട് : സന്തോഷ് ട്രോഫി കേരളതാരം വി.മിഥുന് നാട്ടിൽ ഉജ്ജ്വല സ്വീകരണം. എടക്കാട് പോലീസ് സ്റ്റേഷൻ മുതൽ മുഴപ്പിലങ്ങാട്ടെ വീടുവരെ ഘോഷയാത്രയായി ആനയിച്ചു. മുഴപ്പിലങ്ങാട് ശ്രീകൂറുംബ ബ്രദേഴ്‌സിന്റെ നേതൃത്വത്തിൽ തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കുളം ബസാറിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത മാലയിട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.ബിജു, വി.പ്രഭാകരൻ, കെ.വി. പദ്മനാഭൻ എന്നിവർ സംബന്ധിച്ചു. എഫ്.സി.ഐ. ലോറി ട്രാൻസ്പോർട്ട് അസോസിയേഷന്റെ നേതൃത്വത്തിലും സ്വീകരിച്ചു. കെ.ടി.രാജേഷ്, എ. പ്രകാശ് എന്നിവർ സംബന്ധിച്ചു
.jpg)
إرسال تعليق