അഴീക്കോട്: യോഗി മഹാസഭ സുവർണജൂബിലി ആഘോഷം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പരയങ്ങാട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.ഉമേഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി പി.വി.ഗണേഷ് ബാബു, കേരള യോഗി സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.ശശിധരൻ, മുൻ പ്രസിഡന്റ് പി.പി.ബാലചന്ദ്രൻ ഗുരുക്കൾ, മുൻ സെക്രട്ടറി എം.ശ്രീധരൻ, പരക്കാട്ടിൽ വേണുഗോപാലൻ, വാർഡംഗം പി.പ്രവീൺ, ഒ.കെ.രാജേന്ദ്രബാബു, പി.അജയകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. അർജുൻ ഉമേഷ്, ആഷ്ക പ്രിയേഷ്, റിട്ട. അധ്യാപിക പി.അരുണ എന്നിവരെ അനുമോദിച്ചു. സഭയുടെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു.

إرسال تعليق