ഇടവമാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച്ച വൈകിട്ട് തുറക്കും



ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ശനിയാഴ്ച (14.5.2022) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിക്കും. ഇടവം ഒന്നായ 15.5.2022 ന് പുലര്‍ച്ചെ 5 മണിക്ക് നിര്‍മ്മാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും. 19 ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടയ്ക്കും.
വെര്‍ച്വല്‍ ക്യു ബുക്കിംഗിലൂടെയാണ് ഭക്തര്‍ക്ക് ഇത്തവണയും ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്കായി നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement