തലശ്ശേരിയിൽ ആർ.പി.എഫും, എക്സൈസും സംയുക്തമായി നടത്തിയ റെയിഡിൽ ട്രെയിനിൽ നിന്നും ഗോവൻ മദ്യവും, ഫ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവും പിടികൂടി.
രാവിലെ കുർള എക്സ്പ്രസിൽ തലശ്ശേരി ആർ പി എഫും, എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഉപേക്ഷിച്ച ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഉച്ചയോടെ ഫ്ലാറ്റ് ഫോം പരിസരത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതിയും ലഭിച്ചത്. വിപണിയിൽ അര ലക്ഷത്തോളം രൂപ വില വരും. ചെറു പാക്കറ്റുകളിലാക്കിയാണ് ഇവ ഇടപാടുകാർക്കെത്തിക്കുക. ആർ.പി.എഫ് എസ്.ഐ മനോജ് കുമാർ, ഹെഡ് കോൺസ്റ്റബിൾ അസീസ്, ക്രൈം സ്‌ക്വാഡംഗങ്ങളായ വിജേഷ്, വിനോജ്, അജയകുമാർ, അനിൽകുമാർ എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ട്രെയിൻ വഴി വ്യാപകമായ രീതിയിൽ ലഹരി വസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആർ.പി.എഫ്. എസ്.ഐ മനോജ് പറഞ്ഞു.

إرسال تعليق