കണ്ണൂർ കോർപറേഷൻ വളപ്പിലെ ഹോട്ടൽ പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകർ മേയറെ തടഞ്ഞു




കണ്ണൂർ : കോർപറേഷൻ വളപ്പിലെ കുടുംബശ്രീ ഹോട്ടൽ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങൾ മേയർ ടി.ഒ. മോഹനനെ തടഞ്ഞു . സംഘർഷാവസ്ഥയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് 18 കുടുംബശ്രീ പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി .മേയറെ തടഞ്ഞതിലും ആക്രമിക്കാൻ ശ്രമിച്ചെന്ന മേയറുടെ പരാതിയിലും ഏഴുപേർക്കെതിരെ കേസെടുത്തു . മേയറെ ഓഫിസിൽ കയറാൻ സമ്മതിക്കാതെ തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പ്രതിരോധിക്കാൻ പരസ്പരം കൈകോർത്ത് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു . വനിതാപൊലീസുകാർ ഏറെ പണിപ്പെട്ടാണ് കുടുംബശ്രീ അംഗങ്ങളെ അറസ്റ്റുചെയ്തത് . വ്യാഴാഴ്ച ഓഫിസിലെത്തിയ മേയറെ ഹോട്ടൽ തൊഴിലാളികളായ ഏഴു കുടുംബശ്രീ അംഗങ്ങൾ ഗേറ്റിൽ തടയുകയായിരുന്നു

Post a Comment

أحدث أقدم

Join Whatsapp

Advertisement