നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം





കെ ഫോൺ OPGW പ്രവൃത്തിയുടെ ഭാഗമായി കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് 220 കെ.വി ഓർക്കാട്ടേരി- കാഞ്ഞിരോട്, 110 കെ.വി കക്കയം കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.



220 കെവി ടവർ ലൈൻ കടന്നുപോവുന്ന കാഞ്ഞിരോട് വയലിൽ പുതിയ ടവർ സ്ഥാപിക്കുന്ന പ്രവൃത്തിയും ടവർ ലൈനിലൂടെ കെ ഫോൺ കേബിൾ വലിക്കുന്ന പ്രവൃത്തിയും മൂലം മുണ്ടയാട്, ചൊവ്വ സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി തടസ്സപ്പെടുന്നതിനാൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ ചൊവ്വ, മുണ്ടയാട് സബ്‌സ്‌റ്റേഷനിൽനിന്നും ലഭിക്കുന്ന ഫീഡറുകളിൽ പൂർണമായി വൈദ്യുതി മുടങ്ങും. ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാരം ടാക്കീസ് മുതൽ അതിരകം, എടചൊവ്വ, വാണിവിലാസം, പാതിരിപറമ്പ് ഉൾപ്പെടെ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങൾ, മുണ്ടയാട് സ്റ്റേഡിയം മുതൽ എളയാവൂർ റോഡ് വഴി ജ്യോതിപീടിക, പുളുക്കോപ്പാലം ഉൾപ്പെടെ താഴെ ചൊവ്വ വരെ, താഴെ ചൊവ്വ മുതൽ തിലാന്നൂർ സത്രം, മുണ്ടേരി പീടിക, പെരിക്കാട് ഉൾപ്പെടെ കാപ്പാട് അരക്കിണർ വരെ, കെ എസ് ഇ ബി ഓഫീസ് മുതൽ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളിൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുംഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജനശക്തി ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് എട്ട് ഞായർ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

أحدث أقدم

Join Whatsapp

Advertisement