കണ്ണൂർ : മാടായി കോളജിൽ വച്ചുനടന്ന ജില്ലാ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ടൗൺ ടീം കൂത്തുപറമ്പയും മിക്സഡ് വിഭാഗത്തിൽ സെന്റ് മേരീസ് എടൂരും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ യുവധാര ആമ്പിലാട് രണ്ടാം സ്ഥാനവും ബ്രദേഴ്സ് കോടിയേരി മൂന്നാം സ്ഥാനവും നേടി. മിക്സഡ് വിഭാഗത്തിൽ മാടായി കോളേജ് രണ്ടാം സ്ഥാനവും റെഡ് ഫൈറ്റേഴ്സ് മൊകേരി മൂന്നാം സ്ഥാനവും നേടി. ജില്ലാ വൈസ് പ്രസിഡണ്ട് പി സതീശൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വടംവലി അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി രഘുനാഥ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി പ്രവീൺ മാത്യു, സോമൻ കെ, പുഷ്പരാജ്, സുനിൽകുമാർ എം പി, മുകേഷ് കെ സി എന്നിവർ സംസാരിച്ചു.


إرسال تعليق