കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു


മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രികരില്‍നിന്നായി ഒന്നേകാല്‍ കിലോഗ്രാമോളം സ്വര്‍ണം പിടികൂടി.

കസ്റ്റംസിന്‍റെയും പോലീസിന്‍റെയും പരിശോധയിലാണ് സ്വര്‍ണം പിടികൂടിയത്. ദുബായിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ തലശേരി സ്വദേശി ഷംസീര്‍, ദുബായിയില്‍നിന്നു തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കാസര്‍ഗോഡ് പുത്തൂര്‍ സ്വദേശി അഹമ്മദ് അലി (26) എന്നിവരാണ് പിടിയിലായത്. ഷംസീര്‍ അടിവസ്ത്രത്തില്‍ പെയിന്‍റ് രൂപത്തില്‍ തേച്ച്‌ പിടിപ്പിച്ച്‌ സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയില്‍ പിടിയിലായ ഇയാളില്‍നിന്ന് 554.18 ഗ്രാം സ്വര്‍ണം പിടികൂടി. 

അഹമ്മദ് അലി കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനിലെത്തി വാഹനത്തില്‍ കയറി പോകാൻ ശ്രമിക്കുന്നതിനിടെ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്നു ശരീരത്തില്‍ നാല് കാപ്സ്യൂളിനകത്ത് മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 782.9 ഗ്രാം തൂക്കം വരും. കസ്റ്റംസ് പരിശോധനയില്‍ സൂപ്രണ്ടുമാരായ ബിന്ദു, അജിത്, ഇൻസ്പെക്ടര്‍മാരായ അശ്വിന, നിശാന്ത്, പങ്കജ്, നിഖില്‍, ഹവില്‍ദാര്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

പോലീസ് പിടിച്ചെടുത്ത സ്വര്‍ണവും പ്രതിയെയും എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കണ്ണൂര്‍ സിറ്റി പോലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തിലും പരിസരത്തും ശക്തമായ പോലീസ് നിരീക്ഷണമാണ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍നിന്നു രണ്ടു കോടിയോളം രൂപ വരുന്ന സ്വര്‍ണം പോലീസ് പിടികൂടിയതിന് പിന്നാലെയാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement