സിപിഐ എം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ബംഗളൂരുവിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു



ബംഗളൂരു : സിപിഐ എം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റി ബംഗളൂരുവിൽ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. നഗരത്തിലെ വർധിച്ചുവരുന്ന ജീവിതച്ചെലവിനെപ്പറ്റിയും തുടർന്നുണ്ടാകുന്ന പ്രതിസന്ധികളെപ്പറ്റിയും കൺവെൻഷനിൽ ചർച്ച ചെയ്തു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ലെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം പേർ കൺവെൻഷനിൽ പങ്കെടുത്തു.

സിഐടിയു കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം, സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ, സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി വി ജെ കെ, സംസ്ഥാന കമ്മിറ്റി അംഗം വസന്തരാജ്, സിപിഐ എം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി ബി എൻ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.


ബംഗളൂരു നഗരത്തിൽ വർദ്ധിച്ചു വരുന്ന താമസവാടക, യാത്ര ചിലവ്, ആശുപത്രിച്ചിലവ്, വിദ്യാഭ്യാസചിലവ് എന്നിവ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് സർക്കാരിനോട് ബാംഗ്ലൂർ പീപ്പിൾസ് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിപിഐ എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജനകിയ കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് കൺവെൻഷന്റെ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement