നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താൻ കെ.എസ്.ഇ.ബി. അധികാരികളോടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിതല ചർച്ചകൾ നടന്നതും നഷ്ടപരിഹാരം നൽകാൻ തീരുമാനമായതും. കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ അരയേക്കറിലെ വാഴകൾ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

Post a Comment