ആന്ധ്രയിൽ നിന്ന് സ്കൂട്ടിയിൽ കടത്തി കൊണ്ടുവരികയായിരുന്ന 10 കിലോ കഞ്ചാവ് ശേഖരവുമായി രണ്ടു പേരെ പോലീസ് പിടികൂടി.
കണ്ണൂർ മരക്കാർക്കണ്ടി തയ്യിൽ സ്വദേശി സമീൽ ക്വാട്ടേർസിലെ
കെ പി സിയാദ് (36), മരക്കാർക്കണ്ടി നീർച്ചാൽ സ്വദേശി കെ വി ഫൈസൽ (34) എന്നിവരെയാണ് തലശേരി എസ്.ഐ. സജേഷ് സി ജോസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
വാഹന പരിശോധനക്കിടെ ഇന്ന് പുലർച്ചെ 1.30 മണിയോടെ തിരുവങ്ങാട് സെയ്ദാർ പള്ളിക്ക് സമീപം വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്.
ആന്ധ്രയിലെ രാജമുണ്ടയിൽ നിന്നും കഞ്ചാവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ കെ.എൽ.13.എ.ഡബ്ല്യു.7436 നമ്പർ സ്കൂട്ടിയിൽ കടത്തുകയായിരുന്ന 10 കിലോഗ്രാം കഞ്ചാവ് ശേഖരമാണ് പോലീസ് പിടികൂടിയത്.
വാഹനവും കഞ്ചാവ് ശേഖരവും പ്രതികളുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

إرسال تعليق