കണ്ണൂർ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാട് കയറുന്നു



ഉളിക്കലിലിറങ്ങിയ കാട്ടാന ഒടുവിൽ കാട്ടിലേക്ക് മടങ്ങുന്നു. കർണാടക വനമേഖലയിലേക്കാണ് മടങ്ങുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. ആന ഉൾവനത്തിലെത്തും വരെ നിരീക്ഷണമുണ്ടാകുമെന്ന് കണ്ണൂർ ഡി എഫ് ഒ അജിത് കെ രാമൻ  പറഞ്ഞു.

കാടിറങ്ങിയ കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയിറങ്ങിയതിനാൽ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആനയെ കണ്ട് പേടിച്ചോടിയ ആറ് പേ‍ർക്ക് പരിക്കേറ്റിരുന്നു. വിരണ്ടോടുമോ എന്ന ആശങ്കയിൽ ആനയെ കശുമാവിൻ തോട്ടത്തിലേക്ക് മാറ്റാൻ ഉദ്യോ​ഗസ്ഥൻ ശ്രമിച്ചിരുന്നു. ആനയെ ഓടിക്കാൻ മൂന്ന് റൗണ്ട് പടക്കം പൊട്ടിക്കുകയും ചെയ്തു. കാട്ടാന ഇറങ്ങി എന്തെങ്കിലും നശിപ്പിക്കുകയോ ആരെയും ആക്രമിക്കുകയോ ചെയ്തിട്ടില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement