ആലക്കോട്: രണ്ട് ദിവസമായി ചെയ്യുന്ന മഴ കാര്‍ഷികമേഖലയ്ക്കുണ്ടാക്കിയത് അപ്രതീക്ഷിത നഷ്ടം.പച്ചക്കറി തൊട്ട് റബ്ബര്‍ വരെയുള്ള വിളകള്‍ക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തില്‍ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്.
നവംബര്‍ ,ഡിസംബറില്‍ മാസങ്ങളിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിച്ചിരുന്നു. .നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ തണുപ്പിലാണ് കശുമാവും മാവുമെല്ലാം പൂക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഇടക്കിടെ പെയ്ത മഴ മൂലം കാര്യമായ തണുപ്പ് ഉണ്ടായിട്ടില്ല. കശുമാവും മാവും പൂക്കാൻ ഇനിയും വൈകുന്നതിന് ഇത് കാരണമായേക്കാം.
റബ്ബറിന് ഇരുട്ടടി
മഴ മാറാൻ വൈകിയതിനാല്‍ ഇക്കുറി തോട്ടങ്ങളില്‍ റബ്ബര്‍ ടാപ്പിംഗ് ഏറെ വൈകിയിരുന്നു. ഇലപൊഴിയല്‍ തുടങ്ങുകയും കൂടി ചെയ്തതോടെ പാലുത്പാദനം വളറെ കുറഞ്ഞ തോതിലുമായിരുന്നു. ഈര്‍പ്പം കൂടിയ അന്തരീക്ഷവും മഴയും കൂടിയായതോടെ ടാപ്പിംഗ് വീണ്ടും മുടങ്ങിയിരിക്കുകയാണ്. മുൻവര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ പാതി പോലും റബ്ബര്‍ ഉത്പാദനം ഇക്കുറിയുണ്ടാകില്ലെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പരിതപിക്കുന്നത്.വിലത്തകര്‍ച്ചയും തൊഴിലാളി ക്ഷാമവും മൂലം നട്ടംതിരിയുന്ന കര്‍ഷകര്‍ കാലാവസ്ഥ കൂടി വില്ലനാകുന്നതോടെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ്.
രണ്ട് ദിവസങ്ങളിലായി വന്ന മഴ കശുമാവ്, മാവ് എന്നിവ പൂക്കുന്നത് വൈകാനിടയുണ്ട്. പച്ചക്കറി നട്ടവയലുകളില്‍ രോഗ കീടങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. തെളിഞ്ഞ ആകാശമാണ് പച്ചക്കറികള്‍ക്ക് വേണ്ടത്

إرسال تعليق