കണ്ണൂർ കാൽടെക്സ് ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലെ ബിസിനസ് പങ്കാളിയെ കൊടുവാൾ കൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പെട്രോൾ പമ്പ് ഉടമയെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കാൽടെക്‌സിലെ അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം.രാജീവ (58) നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവമ്പർ 7 ന് പെട്രോൾ പമ്പിൻ്റെ പാർട്ണറായ ചെറുപുഴ സ്വദേശി വിജയനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ബാംഗ്ലൂരിൽ വെച്ചാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ സവ്യ സാച്ചി, ഷമീൽ, അജയൻ, എ എസ് ഐ രഞ്ജിത്ത്,എസ് സി പി ഒ ഷൈജു.കെ, രാജേഷ് കെ പി, സിപി ഒ മാരായ നാസർ, ബാബുമണി, വിനിൽ മോൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

إرسال تعليق